ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 1, 2019

മുംബൈ : റെക്കോർഡ് മുന്നേറ്റത്തിനൊടുവിൽ ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 198.96 പോയിന്റ് ഉയർന്ന് 38,871 പോയിന്റിലും നിഫ്റ്റി 45.25 പോയിന്റ് ഉയർന്ന് 11,669 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, എൽ & ടി, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക്, അക്‌സിസ് ബാങ്ക്, പവർഗ്രിഡ്, എം & എം, എച്ച്ഡിഎഫ്‌സി, ഹിന്ദ് യൂണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |