ഓഹരിവിപണികളിൽ നേട്ടം

Posted on: March 29, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 43.36 പോയിന്റ് ഉയർന്ന് 38,589 പോയിന്റിലും നിഫ്റ്റി 11.85 പോയിന്റ് ഉയർന്ന് 11,581 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

എൻടിപിസി, യെസ് ബാങ്ക്, ഒഎൻജിസി, ഹിന്ദ് യൂണിലിവർ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഡസ് ഇൻഡ് ബാങ്ക്, അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |