ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: March 28, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 135.97 പോയിന്റ് ഉയർന്ന് 38,268 പോയിന്റിലും നിഫ്റ്റി 46.20 പോയിന്റ് ഉയർന്ന് 11,491 പോയിന്റിലുമാണ് രാവിലെ 10.35 ന് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎൽ ടെക്, ടിസിഎസ്, യെസ് ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ്, എസ് ബി ഐ, ഇൻഫോസിസ്, സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ്ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |