ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 27, 2019

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 100.53 പോയിന്റ് കുറഞ്ഞ് 38,132 പോയിന്റിലും നിഫ്റ്റി 38.20 പോയിന്റ് കുറഞ്ഞ് 11,445 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, എച്ച്‌സിഎൽ ടെക്, ബജാജ് ഓട്ടോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, റിലയൻസ്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |