ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 25, 2019

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 341.90 പോയിന്റ് ഉയര്‍ന്ന് 36,213 പോയിന്റിലും നിഫ്റ്റി 88.45 പോയിന്റ് ഉയര്‍ന്ന് 10,880 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടി സി എസ്, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കോള്‍ ഇന്ത്യ, എസ് ബി ഐ, കൊട്ടക്ക് ബാങ്ക്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |