ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 14, 2018

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 207.10 പോയിന്റ് ഉയര്‍ന്ന് 37,852 പോയിന്റിലും നിഫ്റ്റി 79.35 പോയിന്റ് ഉയര്‍ന്ന് 11,435 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫര്‍മ, യെസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഹീറോ മോട്ടോകോ, എല്‍ ടി, അദാനിപോര്‍ട്ട്‌സ്, ഭാരതി എയര്‍ടെല്‍, വിഡല്‍, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |