04
Saturday
May 2024
May 2024
സെൻസെക്സ് 305 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: July 10, 2018
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 304.90 പോയിന്റ് ഉയർന്ന് 36,239 പോയിന്റിലും നിഫ്റ്റി 94.35 പോയിന്റ് ഉയർന്ന് 10,947 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
റിലയൻസ്, വിപ്രോ, യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഇൻഡസ് ഇൻഡ് ബാങ്ക്, സൺ ഫാർമ, കൊട്ടക് ബാങ്ക്, ടിസിഎസ്, ഹിന്ദ് യൂണിലിവർ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section