04
Saturday
May 2024
May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: February 27, 2018
മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 83.88 പോയിന്റ് കുറഞ്ഞ് 34,361 പോയിന്റിലും നിഫ്റ്റി 27.70 പോയിന്റ് കുറഞ്ഞ് 10,554 പോയിന്റിലുമാണ് രാവിലെ 10.24 ന് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എൽ & ടി, ഭാരതി എയർടെൽ, ടിസിഎസ്, ഹീറോ മോട്ടോകോർപ്, ഡോ.റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
അക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരികൾ ഇന്നും തകർച്ച നേരിട്ടു. 180.95 രൂപയിൽ ഓപ്പൺ ചെയ്ത ഓഹരികൾ 182.45 വരെ ഉയർന്നു. തുടർന്ന് 173.10 വരെ താഴ്ന്നു.
TAGS: BSE Sensex | NSE Nifty |
News in this Section