04
Saturday
May 2024
May 2024
സെൻസെക്സ് 200 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: October 16, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇസെൻസെക്സ് 200.95 പോയിന്റ് ഉയർന്ന് 32,633 പോയിന്റിലും നിഫ്റ്റി 63.40 പോയിന്റ് ഉയർന്ന് 10,230 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് നിഫ്റ്റി 10200 പോയിന്റിന് മുകളിൽ എത്തുന്നത്.
ഭാരതി എയർടെൽ, എം & എം, ടാറ്റാ മോട്ടോഴ്സ്, ഹിന്ദ് യൂണിലീവർ, സൺ ഫാർമ, സിപ്ല, ഡോ. റെഡീസ്, ബജാജ് ഓട്ടോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
അക്സിസ് ബാങ്ക്, അദാനി പോർട്ട്സ്, വിപ്രോ, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section