08
Wednesday
May 2024
May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: October 9, 2017
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ നഷ്ടം. യുഎസ് – ഉത്തരകൊറിയ രാഷ്ട്രീയ സംഘർവും അമേരിക്കയിലെ തൊഴിൽ നിരക്ക് കുറഞ്ഞതും വിപണികളെ തളർത്തി. ഇന്ത്യൻ കമ്പനികളുടെ രണ്ടാം ക്വാർട്ടർ ഫലങ്ങൾ ഈ ആഴ്ച മുതൽ പുറത്തുവരും.
ബിഎസ്ഇ സെൻസെക്സ് 20.98 പോയിന്റ് കുറഞ്ഞ് 31,,793 പോയിന്റിലും നിഫ്റ്റി 15.55 പോയിന്റ് കുറഞ്ഞ് 9,964 പോയിന്റിലുമാണ് രാവിലെ 9.25 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, സിപ്ല, ഐടിസി, ടിസിഎസ്, എൽ & ടി തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ്.
അദാനി പോർട്ട്സ്, പവർഗ്രിഡ്, ഭാരതി എയർടെൽ, റിലയൻസ്, ഒഎൻജിസി, അക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section