08
Wednesday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: September 19, 2017
മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയാണ് വിപണികളെ തളർത്തിയത്.
ബിഎസ്ഇ സെൻസെക്സ് 21.39 പോയിന്റ് കുറഞ്ഞ് 32,402 പോയിന്റിലും നിഫ്റ്റി 5.55 പോയിന്റ് കുറഞ്ഞ് 10,147 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി, എൽ & ടി, എസ് ബി ഐ, സൺ ഫാർമ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
ടാറ്റാ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, എൻടിപിസി, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section