19
Sunday
May 2024
May 2024
ഓഹരിവിപണിയിൽ നേട്ടം
Posted on: August 21, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 98.32 പോയിന്റ് ഉയർന്ന് 31,623 പോയിന്റിലും നിഫ്റ്റി 41.05 പോയിന്റ് ഉയർന്ന് 9,878 പോയിന്റിലുമാണ് രാവിലെ 10.07 ന് വ്യാപാരം നടക്കുന്നത്. ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചശേഷം ഇന്ന് ഇൻഫോസിസ് ഓഹരിവില 898 രൂപവരെ താഴ്ന്നു.
ഇൻഫോസിസ്, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, ഐടിസി, എം & എം, ഹീറോ മോട്ടോകോപ്, ടിസിഎസ്, കോൾ ഇന്ത്യ, വ്പ്രോ, ഡോ.റെഡീസ്, സൺ ഫാർമ, അക്സിസ് ബാങ്ക്, എൻടിപിസി, എൽ & ടി, ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, മാരുതി സുസുക്കി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ്, റിലയൻസ്, ഹിന്ദ് യൂണിലീവർ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section