07
Tuesday
May 2024
May 2024
സെൻസെക്സ് 322 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: August 16, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി ഇടയ്ക്ക് നഷ്ടത്തിലേക്ക് വഴുതിയെങ്കിലും വൈകാതെ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്സ് 321.86 പോയിന്റ് ഉയർന്ന് 31,770 പോയിന്റിലും നിഫ്റ്റി 103.15 പോയിന്റ് ഉയർന്ന് 9,897 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബിഎസ്ഇ യിൽ ലിസ്റ്റ്ചെയ്യപ്പെട്ടിട്ടുള്ള 1,647 ഓഹരികൾ നേട്ടത്തിലും 942 ഓഹരികൾ നഷ്ടത്തിലുമാണ്. 115 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
സിപ്ല, ടാറ്റാ മോട്ടോഴ്സ്, ഹിന്ദ് യൂണിലീവർ, ഐടിസി, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ് ബി ഐ, അക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section