05
Sunday
May 2024
May 2024
സെൻസെക്സ് 317 പോയിന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു
Posted on: August 11, 2017
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നഷ്ടം. ബിഎസ്ഇ സെൻസെക്സ് 317.74 പോയിന്റ് കുറഞ്ഞ് 31,213 പോയിന്റിലും നിഫ്റ്റി 109.45 പോയിന്റ് കുറഞ്ഞ് 9,710 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, വേദാന്ത, ഇന്ത്യൻ ഓയിൽ തുടങ്ങിയ ഓഹരികളാണ് ഏറ്റവും നഷ്ടം നേരിട്ടത്. ദോക്ലാമിൽ ഇന്ത്യ-ചൈന സംഘർഷവും യുഎസ് – ഉത്തരകൊറിയ പോർവിളികളും 331 ഷെൽ കമ്പനികൾക്ക് നേരെയുള്ള സെബി നടപടികളും ഈ ആഴ്ച വിപണിയെ തളർത്തി.
TAGS: BSE Sensex | NSE Nifty |
News in this Section