08
Wednesday
May 2024
May 2024
സെൻസെക്സ് 192 പോയിന്റ് നഷ്ടത്തിൽ
Posted on: August 3, 2017
മുംബൈ : റിസർവ് ബാങ്ക് പലിശ കുറച്ചെങ്കിലും ഓഹരിവിപണിയിൽ നഷ്ടം. ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിലാണ്. ബിഎസ്ഇ സെൻസെക്സ് 192.84 പോയിന്റ് കുറഞ്ഞ് 32,283 പോയിന്റിലും നിഫ്റ്റി 56.55 പോയിന്റ് കുറഞ്ഞ് 10,024 പോയിന്റിലുമാണ് രാവിലെ 10.31 ന് വ്യാപാരം നടക്കുന്നത്.
ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ സ്റ്റീൽ, അക്സിസ് ബാങ്ക്, അദാനി പോർട്ട്സ്, ഹിന്ദുസ്ഥാൻ യൂണിലീവർ, എസ് ബി ഐ, പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, ഐടിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
സിപ്ല, ടാറ്റാ മോട്ടോഴ്സ്, ലുപിൻ, എച്ച്ഡിഎഫ്സി, ടിസിഎസ്, ബജാജ് ഓട്ടോ, വിപ്രോ, സൺഫാർമ, ഹീറോ മോട്ടോകോർപ്, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section