06
Monday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: July 24, 2017
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 93.73 പോയിന്റ് ഉയർന്ന് 32,122 പോയിന്റിലും നിഫ്റ്റി 19.65 പോയിന്റ് ഉയർന്ന് 9,934 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.
റിലയൻസ്, ഐടിസി, വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, യെസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ്, എം & എം, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ഡോ. റെഡീസ് ലാബ്, ഒഎൻജിസി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section