07
Tuesday
May 2024
May 2024
ഓഹരിവിപണിയിൽ നഷ്ടം
Posted on: June 30, 2017
മുംബൈ : ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 51.03 പോയിന്റ് ഉയർന്ന് 30,806 പോയിന്റിലും നിഫ്റ്റി 19.30 പോയിന്റ് ഉയർന്ന് 9,484 പോയിന്റിലുമാണ് രാവിലെ 11.37 ന് വ്യാപാരം നടക്കുന്നത്.
ഇന്ത്യ ബുൾസ് റിയൽഎസ്റ്റേറ്റ്, എച്ച്ഡിഐഎൽ, ശോഭ, ഡിഎൽഎഫ്, ഇന്റർഗ്ലോബ് ഏവിയേഷൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എൽ) ഓഹരികൾ 68 ശതമാനം പ്രീമിയത്തിൽ 250 രൂപയ്ക്ക് വിപണിയിൽ ലിസ്റ്റ് ചെയ്തു. 149 രൂപയായിരുന്നു ഇഷ്യു പ്രൈസ്.
TAGS: BSE Sensex | NSE Nifty |
News in this Section