04
Saturday
May 2024
May 2024
ഓഹരിവിപണിയിൽ മുന്നേറ്റം
Posted on: June 7, 2017
മുംബൈ : ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 113.51 പോയിന്റ് ഉയർന്ന് 31,304 പോയിന്റിലും നിഫ്റ്റി 31.45 പോയിന്റ് ഉയർന്ന് 9,668 പോയിന്റിലുമാണ് രാവിലെ 10.41 ന് വ്യാപാരം നടക്കുന്നത്. ഇന്ന് പുറത്തു വരുന്ന റിസർവ് ബാങ്കിന്റെ വായ്പാ നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്താനിടയില്ലെന്നാണ് വിപണിയുടെ വിലയിരുത്തൽ.
ഗെയിൽ, ഐസിഐസിഐ ബാങ്ക്, എം & എം, ഐടിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
വിപ്രോ, ടിസിഎസ്, ഡോ. റെഡീസ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് കമ്യൂണിക്കേഷൻ (3%) തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section