07
Tuesday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: January 18, 2017
മുംബൈ : ഇന്നലെയുണ്ടായ നഷ്ടത്തിൽ നിന്നും കരകയറി ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 117.25 പോയിന്റ് ഉയർന്ന് 27,352 പോയിന്റിലും നിഫ്റ്റി 38.80 പോയിന്റ് ഉയർന്ന് 8,436 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 142 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡിസംബർ 20 ന് ശേഷം ആദ്യമായാണ് വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഓഹരിവാങ്ങുന്നത്. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 607 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section