08
Wednesday
May 2024
May 2024
ഓഹരിവിപണികൾ നഷ്ടത്തിൽ
Posted on: January 2, 2017
മുംബൈ : പുതുവർഷത്തിലെ ആദ്യ വ്യാപാരദിനത്തിൽ ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 78.39 പോയിന്റ് കുറഞ്ഞ് 26,548 പോയിന്റിലും നിഫ്റ്റി 20.30 പോയിന്റ് കുറഞ്ഞ് 8,165 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്. വിപണി ഒരു വേള നൂറ് പോയിന്റിലേറെ നഷ്ടം നേരിട്ടു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് ബാങ്കുകൾ പലിശ കുറച്ചു തുടങ്ങിയെങ്കിലും അതൊന്നും വിപണിയിൽ പ്രതിഫലിച്ചില്ല. എസ് ബി ഐ, എച്ച്ഡിഎഫ്സി, യൂണിയൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section