06
Monday
May 2024
May 2024
സെൻസെക്സ് നേട്ടത്തിൽ ; നിഫ്റ്റി നേരിയ നഷ്ടത്തിൽ
Posted on: December 1, 2016
മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് നേട്ടത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ നിഫ്റ്റി നേരിയ നഷ്ടത്തിലാണ്. ക്രൂഡോയിൽ വില ഉയർന്നത് ആഗോള വിപണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്.
ബിഎസ്ഇ സെൻസെക്സ് 31.63 പോയിന്റ് ഉയർന്ന് 26,,684 പോയിന്റിലും നിഫ്റ്റി 7.15 പോയിന്റ് കുറഞ്ഞ് 8,217 പോയിന്റിലുമാണ് രാവിലെ 10.02 ന് വ്യാപാരം നടക്കുന്നത്. ഒഎൻജിസി, ഗെയിൽ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section