06
Monday
May 2024
May 2024
സെൻസെക്സ് 156 പോയിന്റ് നഷ്ടത്തിൽ ക്ലോസിംഗ്
Posted on: November 4, 2016
മുംബൈ : ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 156.13 പോയിന്റ് കുറഞ്ഞ് 27,274 പോയിന്റിലും നിഫ്റ്റി 51.20 പോയിന്റ് കുറഞ്ഞ് 8,433 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. സെൻസെക്സ് ഒരു വേള 220 പോയിന്റ് കുറഞ്ഞു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്കയിലാണ് വിദേശ നിക്ഷേപസ്ഥാപനങ്ങൾ.
ഫാർമ ഓഹരികൾക്ക് എല്ലാം കനത്ത ഇടിവ് നേരിട്ടു. യുണൈറ്റഡ് സ്പിരിറ്റ്സ് കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
കേന്ദ്രഗവൺമെന്റ് എൽ & ടി യുടെ 3 ശതമാനം ഓഹരികൾ വിറ്റഴിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ എൽ & ടി ഓഹരികളുടെ വിലക്കുറവിന് കാരണമായി.
TAGS: BSE Sensex | NSE Nifty |
News in this Section