07
Tuesday
May 2024
May 2024
സെൻസെക്സ് 439 പോയിന്റ് നഷ്ടത്തിൽ ക്ലോസ്ചെയ്തു
Posted on: October 13, 2016
മുംബൈ : യുഎസ് ഫെഡറൽ റിസർവ് വൈകാതെ നിരക്കുകൾ കുറച്ചേക്കുമെന്ന ആശങ്കയിൽ ഓഹരിവിപണികൾ കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് 439. 23 പോയിന്റ് കുറഞ്ഞ് 27,643 പോയിന്റിലും നിഫ്റ്റി 135.45 പോയിന്റ് കുറഞ്ഞ് 8,573 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്സ്, സൺ ഫാർമസ്യൂട്ടിക്കൽസ്, ഐസിഐസിഐ ബാങ്ക്, ഗെയിൽ തുടങ്ങി ബിഎസ്ഇയിലെ 1912 ഓഹരികൾ നഷ്ടം നേരിട്ടു. 950 ഓഹരികൾ നേട്ടം കൈവരിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section