21
Tuesday
May 2024
May 2024
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ സുമിടോമോ മിറ്റ്‌സുയി വിറ്റഴിച്ചു
Posted on: March 2, 2016
ന്യൂഡൽഹി : ജാപ്പനീസ് ധനകാര്യസ്ഥാപനമായ സുമിടോമോ മിറ്റ്‌സുയി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ വിറ്റഴിച്ചു. സുമിടോമോ മിറ്റ്‌സുയിക്ക് 0.98 ശതമാനം ഓഹരിപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 1.81 കോടി ഓഹരികൾ 1,151.61 കോടി രൂപയ്ക്കാണ് വില്പന നടത്തിയത്.
ഓഹരി ഒന്നിന് 636.25 രൂപയാണ് ശരാശരി വില. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ആണ് ഓഹരിവാങ്ങിയത്. 2015 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം കാനഡ പെൻഷൻ ബോർഡിന് കൊട്ടക് മഹീന്ദ്ര ബാങ്കിൽ 3.91 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.
TAGS: Canada Pension Plan Investment Board | Kotak Mahindra Bank | Kotak Mahindra Bank Stake Sale | Sumitomo Mitsui Banking Corp |
News in this Section