ടിങ്കര്‍ ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംഗ്

Posted on: December 9, 2022

കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സ്റ്റാര്‍ട്ടപ്പായ ടിങ്കര്‍ഹബ് ഫൗണ്ടേഷന് ഒരു കോ1 രൂപയുടെ ഫണ്ടിംഗ് ലഭിച്ചു. ഫിന്‍ടെക് ഭീമനായ സെറോധയാണ് ഫണ്ടിംഗിന് പിന്നില്‍. ഇന്ത്യയില്‍ സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ് കോഡിംഗ് സംസ്‌കാരം വളര്‍ത്തുന്നതിനായി സെറോധയും ഇആര്‍പി
നെക്സ്റ്റും സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്.

സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും ഓപ്പണ്‍ ലേണിംഗിന് ആവശ്യമായ ഇടം ഒരു ക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമായാണ് മൂന്ന് വര്‍ഷത്തെകാലാവധിയിലേക്ക് ഒരു കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്.

ഒത്തുച്ചേര്‍ന്ന് പഠിക്കാനും (ടിങ്കറിംഗ്) പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും യുവാക്കളെ പ്രാപ്തരാക്കുക എന്ന ആശയത്തിന്റെ പ്രതിരൂപമാണ് ടിങ്കര്‍ഹട്ടെന്ന് സെറോധ സിടിഒ കൈലാഷ്‌നാഥ് പറഞ്ഞു. പഠനത്തിനും പങ്കാളിത്തത്തിനും സാമൂഹിക ഇടങ്ങള്‍ അനിവാര്യമാണ്. ഇത്തരം പങ്കാളിത്തങ്ങളില്‍ നിന്നാണ് നൂതനാശയങ്ങളും സംരംഭങ്ങളും ഉടലെടുക്കുന്നത്. ഓണ്‍ലൈനി
ല്‍ ഇത്തരം സ്‌പേസുകള്‍ ധാരാളമുണ്ട്.

എന്നാല്‍ ഓഫ് ലൈനില്‍ ഇല്ലെന്ന് തന്നെ പറയാം. ടിങ്കര്‍ഹബ് വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റി ഇടങ്ങള്‍ ഈ വിടവ് നികത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ക്കില്ലിംഗ് ആഗ്രഹിക്കുന്ന ആര്‍ക്കും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സാങ്കേതികവിദ്യ നൈപുണികള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന ടിങ്കര്‍ഹബ്ബിന്റെ പുതിയ ഉദ്യമമാണ് ടിങ്കര്‍സ്‌പേസ്. ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിനോടൊപ്പം സംരംഭകത്വംവളര്‍ത്താനും ലക്ഷ്യമിട്ട് ആരംഭിക്കുന്നടിങ്കര്‍സ്‌പേസ് കളമശേരിയില്‍ ഈ മാസം പ്രവര്‍ത്തനമാരംഭിക്കും.