കുസാറ്റിൽ ഫാബ് ലാബ്

Posted on: April 4, 2022

കളമശ്ശേരി : കൊച്ചി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫാബ് ലാബ് തുടങ്ങി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ അധ്യക്ഷനായി. റൂസയുടെ പിന്തുണയുള്ള കുസാറ്റ് സ്റ്റാര്‍ട്ട് അപ് ഗ്രാന്‍ഡ് അവാര്‍ഡിന് തിരഞ്ഞെടുത്ത 23 സ്റ്റാര്‍ട്ടപ്പുകളെ മന്ത്രി ആദരിച്ചു.

സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. ജോണ്‍ എം. തോമസ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. വി. മീര, സിന്‍ഡിക്കേറ്റ് അംഗങ്ങളായ സി.ജെ. ജോര്‍ജ്, ഡോ. പൂര്‍ണിമ നാരായണ്‍, കുസാറ്റ് ടി.ബി.ഐ. ഉപദേശകസമിതി അംഗങ്ങളായ ഡോ. സുരേഷ് നായര്‍, പ്രസാദ് ബാലകൃഷ്ണന്‍, റൂസ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. മനോജ്, കുസാറ്റ് ടി.ബി.ഐ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാം തോമസ്, ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജോയ് ജോസ് എന്നിവര്‍ സംസാരിച്ചു.

കുസാറ്റ് സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ ഫാബ് ലാബില്‍ ലേസര്‍ എന്‍ഗ്രേവര്‍, ടോപ്പ് നോച്ച് 3 ഡി പ്രിന്ററുകള്‍, സ്‌കാന്‍ യൂണിറ്റുള്ള സി.എന്‍.സി. മില്ലിംഗ് മെഷീന്‍, വിനൈല്‍ കട്ടര്‍, ഇലക്ട്രോണിക്‌സ് വര്‍ക്ക്‌ബെഞ്ച്, ഡെക്സ്റ്റര്‍ ബോര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

TAGS: CUSAT FAB LAB |