ബിഡബ്ല്യു ഡിസപ്റ്റ് വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു

Posted on: March 30, 2022

കൊച്ചി : നാലാമത് ബിഡ്യബ്ല്യു വനിത സംരംഭകത്വ ഉച്ചകോടിയും അവാര്‍ഡും (ഡബ്ല്യുഇഎസ്എ-വെസ) ഡല്‍ഹിയിലെ ഹയാത്ത് റീജന്‍സിയില്‍ 29ന് സംഘടിപ്പിച്ച ചടങ്ങില്‍ വനിത സംരംഭകരെ ആദരിച്ചു. മാര്‍ച്ച് 30ന് വിര്‍ച്ച്വല്‍ ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്.

ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ സഹ-സ്ഥാപകയും ജോയിന്റ് എംഡിയുമായ സുചിത്ര എല്ല മുഖ്യ പ്രഭാഷണം നടത്തി. അതിരുകള്‍ ഭേദിക്കുകയും ഇന്ത്യയുടെ ബിസിനസ് ആവാസ വ്യവസ്ഥയില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിച്ച ആശയങ്ങളിലൂടെ പുതുമ കൊണ്ടുവരികയും ചെയ്ത വനിതകളെയാണ് ചടങ്ങില്‍ ആദരിച്ചത്.

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിര്‍ച്ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്തവരുടെ പ്രചോദന കഥകളും ജീവിത പാഠങ്ങളും അവതരിപ്പിക്കും. വളര്‍ന്നു വരുന്ന വനിത സംരംഭകര്‍, പിആര്‍ ഏജന്‍സികള്‍, ഇന്‍ക്യുബേറ്റേഴ്‌സ് തുടങ്ങിയവര്‍ക്ക് പ്രോല്‍സാഹനം കൂടിയാണ് ഉച്ചകോടി. വിവിധ വിഭാഗങ്ങളിലായി 16 പേരെയാണ് ചടങ്ങില്‍ ആദരിച്ചത്.

 

TAGS: BW Disrupt |