May 2024
പ്രീ മാജിക്കിന്റെ വർക്ക് നിയർ ഹോം ഓഫീസ് കണ്ടശാംകടവിൽ
Posted on: March 23, 2021
തൃശൂര്‍ : കോവിഡ് പ്രതിസന്ധിമൂലം ബംഗലൂരുവിലെ പ്രവര്ത്തിനം അവസാനിപ്പിച്ച പ്രീമാജിക് ഐടി കമ്പനിക്ക് ‘വര്‍ക്ക് നിയര്‍ഹോം’ സൗകര്യമേര്‍പ്പെടുത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. (പ്രീ മാജികിന്റെ ‘വര്‍ക്ക് നിയര്‍ ഹോം’ ഓഫീസ് തൃശൂരിലെ കണ്ടശാം കടവില്‍ കെഎഎം സിഇഒ തപന്റായ ഗുരു ഉദ്ഘാടനം ചെയ്തു.
2018 ല്‍ ആരംഭിച്ച പ്രീമാജിക് ഐടി കമ്പനി സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് (സാസ്) എന്ന പ്രമേയത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഫോട്ടോഗ്രാഫര്‍ക്കും അവരുടെ ഉപഭോക്താ
ക്കള്‍ക്കും വേണ്ടിയുള്ളതാണ് പ്രീമാജിക്കെന്നു കമ്പനിയുടെ സ്ഥാപകന്‍ അനുപ് മോഹന്‍ പ
റഞ്ഞു. ഉപഭോക്താവിനു തങ്ങള്‍ക്കാവശ്യമുള്ള ഫോട്ടോകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
ഇതുവഴി ഫോട്ടോഗ്രാഫര്‍ക്കു സമയനഷ്ടമില്ലാതെ ആല്‍ബം ഉപഭോക്താവിനു നല്‍കാനാകും.
പതിനായിരത്തിലധികം വിവാഹങ്ങള്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്തിട്ടു
ണ്ട് : അനുപ് പറഞ്ഞു.
TAGS: Premagic |