ഖാത്താബുക്ക് ഇന്ത്യ എംഎസ്എംഇ ഇന്‍ഡക്സ് 2020: ചെറുകിട ഇടത്തരം ബിസിനസ്സുകളില്‍ കടം വേഗം തിരികെ കിട്ടുന്നത് കേരളത്തില്‍

Posted on: February 9, 2021

കൊച്ചി : ഫിന്‍ ടെക് സ്റ്റാര്‍ട്ട്-അപ്പായ ഖാത്താബുക്ക് ഇന്ത്യയിലെ ചെറുകിട ഇടത്തരം കച്ചവടക്കാരുടെ കടം നല്‍കലും വീണ്ടെടുക്കല്‍ രീതിയും കാണിക്കുന്ന എംഎസ്എംഇ ഇന്‍ഡക്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി,. രാജ്യത്തുടനീളം 110 ദശലക്ഷം ജീവനക്കാരുള്ള, ചെറുകിട ഇടത്തരം ബിസിനസ്സ് വിഭാഗം , 30ശതമാനം ജിഡിപി വിഹിതവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെയാണ്.

ഇന്ത്യയിലെ 95ശതമാനം ജില്ലകളിലായി പ്രതിമാസം 9 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഖാത്താബുക്ക് പ്രതിനിധീകരിക്കുന്നത് ഈ ചെറുകിട ഇടത്തരം ബിസിനസ്സ് വിഭാഗത്തെയാണ്. 2020 ല്‍, ഖാത്താബുക്കില്‍ 1.038 ബില്യന്‍ ഇടപാടുകളാണ് നടന്നത്. ഇത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 99 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനത്തോളം ഉണ്ടെന്നറിയുമ്പോഴാണ് ഖാത്താബുക്ക് എത്ര ശക്തമായാണ് ഇന്ത്യയിലെ ചെറുകിട മധ്യവര്‍ഗ്ഗ ബിസിനസ്സുകളെ പ്രതിനിധീകരിക്കുന്നു എന്ന് മനസ്സിലാകുന്നത്..

ആദ്യ പതിപ്പില്‍, ഖാത്താബുക്കിന്റെ ഇന്ത്യ എം എസ് എം ഇ സൂചിക ചെറുകിട ഇടത്തരം ഇക്കോസിസ്റ്റത്തിന്റെ ക്രെഡിറ്റ്, റിക്കവറി സ്വഭാവത്തെയും കൂടാതെ പല വിഭാഗങ്ങളിലെയും പ്രദേശങ്ങളിലെയും ചെറിയ വ്യതിയാനങ്ങള്‍ പോലുള്ള മറ്റ് വസ്തുതകളെയും എടുത്തുകാണിക്കുന്നു.

പകര്‍ച്ചവ്യാധി കൊണ്ടുണ്ടായ ലോക്ക്ഡൗണ്‍ ഇംപാക്റ്റിനെക്കുറിച്ചും സൂചിക പരിശോധിക്കുന്നുണ്ട്, 2020 രാജ്യമെമ്പാടുമുള്ള ചെറുകിട ബിസിനസുകള്‍ക്ക് തികച്ചും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ വര്‍ഷമായിരുന്നു. എം എസ് എം ഇ വികസന നിയമത്തിലെ 2006 ലെ വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് പോലെ, ചെറുകിട ബിസിനസുകള്‍ക്ക് പണം കിട്ടാന്‍ കാലതാമസമെടുക്കുന്നത് ബിസിനസ്സിന്റെ വളര്‍ച്ചയെ സാരമായി തടസ്സപ്പെടുത്തുന്നുണ്ട്. ഈ വിഭാഗത്തിന്റെ മൊത്തത്തിലുള്ള സ്ഥിതി മനസിലാക്കാന്‍ എം എസ് എം ഇയുടെ ക്രെഡിറ്റ്, റിക്കവറി സ്വഭാവം വിലയിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

‘ചെറുകിട ഇടത്തരം ബിസിനസ്സുകളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്, ഈ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാകുന്നത് ഖാത്താബുക്കിനെ സംബന്ധിച്ച് ഒരേ സമയം അഭിമാനവും ആവേശവും നല്‍കുന്ന കാര്യമാണ്’. ഖാത്താബുക്ക് സഹസ്ഥാപകനും സിഇഒയുമായ രവിഷ് നരേഷ് പറഞ്ഞു. ”നഗര, അര്‍ദ്ധ-നഗര, ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഖാത്താബുക്ക് ആപ്പിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഖാത്താബുക്ക് പ്ലാറ്റ് ഫോമിലെ സ്ഥിതിവിവരക്കണക്കുകളിലൂടെ വളരെ അസംഘടിതമായ ഈ വിഭാഗത്തെ മനസിലാക്കാന്‍ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ചെറിയ ശ്രമമാണ് ഈ സൂചിക, ഇതിലൂടെ ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ നേരിടുന്ന വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി മനസ്സിലാക്കാന്‍ കഴിയും.”

 

TAGS: Khatabook |