ഇന്നർ സ്‌പേസ് കൊച്ചിയിൽ രണ്ട് കോ-വർക്കിംഗ് സ്‌പേസുകൾ കൂടി തുറക്കുന്നു

Posted on: January 26, 2021

കൊച്ചി: കോ-വര്‍ക്കിംഗ് സ്‌പേസ് രംഗത്തെ പ്രമുഖരായ ഇന്നര്‍ സ്‌പേസ് കൊച്ചിയില്‍ രണ്ട് സെന്ററുകള്‍ കൂടി ആരംഭിക്കുന്നു. നിലവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം എസ്.ആര്‍.എം. റോഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സെന്റര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കി. ഇടപ്പള്ളി, കാക്കനാട് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുന്നത്.

ഒരു ദിവസത്തെ ആവശ്യം മുതല്‍ ദീര്‍ഘകാലയളവിലേക്ക് വരെയുള്ള വര്‍ക് സ്‌പേസാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് ഇന്നര്‍ സ്‌പേസ് കോ-ഫൗണ്ടര്‍ സുനില്‍ പി. സ്റ്റാന്‍ലി പറഞ്ഞു.

TAGS: Inner Space |