ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ സീഡ് ഫണ്ടിംഗ് രംഗത്തേക്ക്

Posted on: December 31, 2020

കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സാമൂഹിക സേവന വിഭാഗമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ തങ്ങളുടെ ഹൈ സോഷ്യല്‍ ക്രിയേറ്റര്‍ പദ്ധതിയുടെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ആശയത്തിന് 15 ലക്ഷം രൂപ സീഡ് കാപ്പിറ്റല്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

50 മികച്ച കോളേജുകളില്‍നിന്നായി 30,000 വിദ്യാര്‍ഥികളാവും ഹൈ സോഷ്യല്‍ ക്രിയേറ്റര്‍ 2020-ല്‍ പങ്കെടുക്കുക. പരിഗണിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ ‘ആരോഗ്യവും ഔഷധങ്ങളും’ എന്ന പുതിയൊരു വിഭാഗം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ, പരിസ്ഥിതി, ശുചിത്വഭാരതം തുടങ്ങിയവയാണ് മറ്റു വിഷയങ്ങള്‍. ഒരു പേജ് വരുന്ന വേഡ് ഡോക്യുമെന്റായോ 60 സെക്കന്‍ഡുള്ള വീഡിയോ ആയോ ജനുവരി 15 വരെ www.hsocialcreator.in എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.