മൈ സ്മാര്‍ട് അപ്പ് പദ്ധതി : 10 ലക്ഷംകോഴിക്കോട്ടുകാരി സരീനയ്ക്ക്

Posted on: September 7, 2020

കോഴിക്കോട്: മൈ സ്മാര്‍ട് അപ്പ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ വിജയം കൈവരിച്ച് കോഴിക്കോട്ടുകാരി സി. സരീന. ‘കൂട്ടിലുള്ള മത്സ്യകൃഷി’ എന്ന ആശയമാണ് സമ്മാനാര്‍ഹമായത്. കോവിഡിന്റെ പശ്ചത്തലത്തില്‍ ഓണ്‍ലൈനായി നടന്ന ഫെനല്‍ റൗണ്ടില്‍ സരീനയുടെ ആശയം മുന്‍പന്തിയിലെത്തുകയായിരുന്നു.

തെരഞ്ഞെടുത്ത 10 ആശയങ്ങള്‍ സംരംഭമാക്കി മാറ്റുന്നതിനു ബിസ്‌കറ്റ് കമ്പനിയായ ബ്രിട്ടാനിയയാണ് 10 ലക്ഷം രൂപ വിതം നല്‍കുന്നത്. 32 സംസ്ഥാനങ്ങളില്‍നിന്നായി 15 ലക്ഷം അപേക്ഷകളാണ് പദ്ധതി
ക്കു കീഴില്‍ ലഭിച്ചത്.

കൂട്ടിലെ മത്സ്യകൃഷിക്കു കേരളാ സര്‍ക്കാരും വലിയ പിന്തുണയാണു നല്‍കുന്നത്. കടലോര പ്രദേശത്തു താമസിക്കുന്ന സരീനസമീപവാസികള്‍ക്കു കൂടി വരുമാന സാധ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.