ടെക്‌നോ സിറ്റി കളമശ്ശേരിയില്‍ 23 ന് പ്രവര്‍ത്തനമാരംഭിക്കും

Posted on: December 19, 2019

കളമശ്ശേരി : കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്‌നോ ലോഡ്മിന്റെയും സംയുക്ത സംരംഭമായ ടെക്‌നോ സിറ്റി കളമശ്ശേരി എച്ച്. എം. ടി. ഇന്‍ഡസ്ട്രീയല്‍ പാര്‍ക്കില്‍ 23-ന് പ്രവര്‍ത്തനം തുടങ്ങും. മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.  വിവര സാങ്കേതിക വിദ്യാ മേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് ടെക്‌നോ സിറ്റിയില്‍ ഇടം ലഭിക്കുക.

ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ഇടമുറിയാതെയുള്ള വൈദ്യുതി, യു. പു. എസ്., ജനറേറ്റര്‍ എന്നിവയുടെ ലഭ്യത, പൊതുവായ റിസപ്ഷന്‍, ഫ്രന്റ് ഓഫീസ്, മീറ്റിംഗ് റൂം, ഡിസ്റ്റേഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും.

TAGS: Techno City |