May 2024
ഓഫറുകളുമായി സാംസംഗിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റ്
Posted on: October 12, 2023
കൊച്ചി : സാംസംഗ് ഇന്ത്യയുടെ ഏറ്റവും വിപുലമായ ഉത്സവ വിപണിമേളയായ ഫാബ് ഗ്രാബ് ഫെസ്റ്റിനു തുടക്കം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്, ലാപ്ടോപ്പുകള്, ആക്സസറികള്‍, ടിവികള്‍, ഡിജിറ്റല്‍ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് മോണിറ്ററുകള്‍ എന്നിവയ്ക്ക് സാംസംഗ് എക്സ്ക്ളൂസീവ് സ്റ്റോറുകളിലും സാംസംഗ്.കോം, സാംസംഗ് ഷോപ്പ് ആപ്പ് എന്നിവിടങ്ങളില്‍ ഓഫറുകളും ക്യാഷ്ബാക്കും ലഭിക്കും.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 45 ശതമാനം വരെയും ടാബുകള്‍, വാച്ചുകള്‍, ബഡ്സ് എന്നിവയ്ക്ക് 41ശതമാനം വരെയും ടിവികള്‍ക്ക് 54ശതമാനം വരെയും ഡിജിറ്റല്‍ ഗൃഹോപകരണങ്ങള്‍ക്ക് 40ശതമാനം വരെയും ഇളവ് ലഭിക്കും. തെരെഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ എച്ച്ഡിഎഫ്സി, ഐസിഐസിഐ, മറ്റു മുന്‍നിര ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 20 ശതമാനം വരെയാണ് ക്യാഷ് ബാക്ക്. നിബന്ധനകള്‍ക്ക് വിധേയമായി ബൈബാക്കിനൊപ്പം 70 ശതമാനം വരെ റീസെയില്‍ വാല്യൂ ലഭിക്കും.
ഏറ്റവും മികച്ച ഇളവുകളിലൂടെ ഫാബ് ഗ്രാബ് ഫെസ്റ്റ് ദീപാവലി ആഘോഷം സവിശേഷമാക്കുമെന്ന് സാംസങ് ഇന്ത്യ ഡി2സി ബിസിനസ് സീനിയര്‍ ഡയറക്ടര്‍ സുമിത് വാലിയ പറഞ്ഞു.