മിനോഷ ഇന്ത്യ ലിമിറ്റഡ് പുതുനിര സ്മാര്‍ട്ട് ലേസര്‍ പ്രിന്ററുകള്‍ പുറത്തിറക്കി

Posted on: October 3, 2023

തിരുവനന്തപുരം: മിനോഷ ഇന്ത്യ ലിമിറ്റഡ് ലേസര്‍ പ്രിന്ററുകളുടെ പുതുനിര പുറത്തിറക്കി. റൈക്കോ പി 311 സിംഗിള്‍ ഫംഗ്ഷന്‍, റൈക്കോ എം32 എഫ് മള്‍ട്ടിപ്പിള്‍ ഫംഗ്ഷന്‍ മോണോ സോണ്‍ പ്രിന്ററുകളും പി സി 311 ഡബ്ല്യു സിംഗിള്‍ ഫംഗ്ഷന്‍, റൈക്കോ എം സി251 എഫ് ഡബ്ല്യു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ കളര്‍സോണ്‍ പ്രിന്ററുകളുമാണ് തങ്ങളുടെ പങ്കാളികളുടെയും ഡീലര് മാരുടെയും സാന്നിധ്യത്തില്‍ കമ്പനി പുറത്തിറക്കി.

വൈഫൈ, സ്മാര്‍ട്ട് ഡിവൈസ് കണക്റ്റര്‍, റിമോട്ട് ഡിവൈസ് മാനെജര്‍ എന്നിവ കൂടാതെ ഇന്‍
ഡസ്ട്രിയിലെ ഏറ്റവും മികച്ച ഓണ്‍ സൈറ്റ് സേവനവും നല്‍കുന്ന പുതിയ പ്രിന്ററുകളുടെ ഇന്ത്യയി
ലെ വില 30000 രൂപ മുതലാണ്. 4-ലൈന്‍ ഓപ്പറേഷന്‍ എല്‍സിഡി ഡിസ്‌പ്ലേ പാനലും 32 പിപിഎം വരെ
യുള്ള പ്രിന്റ് വേഗതയുമാണ് മോണോ സോണില്‍ കമ്പനി പുറത്തിറക്കിയ റൈക്കോ പി 311 സിംഗി
ള്‍ ഫംഗ്ഷന്‍ പ്രിന്ററിന്റെ മുഖ്യ സവിശേഷതകള്‍, പ്രിന്റിംഗ് പ്രവര്‍ത്തനം ലോക്ക് ചെയ്യല്‍, സുര
ക്ഷിതമായ ഡാറ്റാ കൈ മാറ്റത്തിന് നെറ്റ്വര്‍ക്ക് എന്‍ക്രിപ്ഷന്‍ എന്നിങ്ങനെയുള്ള മെച്ചപ്പെടുത്തി
യ സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യു ആദ്യ കാട്രിഡ്ജിലൂടെ7000 പേജ് പ്രിന്റും 1200
x 1200 ഡിപിഐ പ്രിന്റ്‌റസൊല്യൂഷനും ഇത് നല്‍കുന്നു.

4.3 ഇഞ്ച് കളര്‍ ടച്ച് പാനലോടു കൂടിയ, ഒന്നില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന റൈക്കോ
എം 320 എഫ് മള്‍ട്ടിപ്പിള്‍ ഫംഗ്ഷന്‍ പ്രിന്റര്‍ വൈവിധ്യമാര്‍ന്നതും എളുപ്പവുമുള്ള ഉപയോഗത്തിനാ
യി രൂപകല്പ്പന ചെയ്തതാണ്. റിവേഴ്‌സിംഗ് ഡോക്യുമെന് ഫീഡറും (എആര്‍ഡിഎഫ്) വ്യത്യസ്ത തരത്തിലുള്ള സ്‌കാനിംഗ് കഴിവുകളും ഫലപ്രദമായ രേഖാ കൈമാറ്റം സാധ്യമാക്കുന്നു.