ശുഭമാംഗല്യം ബ്രൈഡല്‍ കലക്ഷന്‍സ്-2023 ഫെസ്റ്റിവ് എഡിഷന്‍ അവതരിപ്പിച്ച് ജോസ് ആലുക്കാസ് ജ്വല്ലറി

Posted on: August 2, 2023

ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ‘ശുഭമാംഗല്യം ബ്രൈഡല്‍ കലക്ഷന്‍സ്-2023 ഫെസ്റ്റിവ് എഡിഷന്‍ അവതരിപ്പിച്ചു, ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ കീര്‍ത്തി സുരേഷും അനാര്‍ക്കലി മരക്കാറും ചേര്‍ന്ന് ആഭരണ ശേഖരം പുറത്തിറക്കി.

രാജസ്ഥാന്‍, കൊല്‍ക്കത്ത, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദഗ്ധരായ ഡിസൈനര്‍മാരും പരമ്പരാഗത പണിക്കാരും ചേര്‍ന്ന് രൂപകല്പന ചെയ്ത് നിര്‍മിച്ചതാണ് ശുഭ മാംഗല്യം കലക്ഷന്‍സിലെ ഓരോ ആഭരണങ്ങളും, അതത് പ്രദേശത്തെ സാംസ്‌കാരിക തനിമയും ശില്‍പ്പചാതുര്യവും ഓരോ ആഭരണങ്ങളിലും പ്രതിഫലിക്കുന്നു. ഇതിനുപുറമെ ജോസ് ആലുക്കാസിന്റെ സ്വന്തം ഡിസൈനര്‍മാര്‍ രൂപപ്പെടുത്തിയ ആഭരണശേഖരവും ശുഭ മാംഗല്യം കലക്ഷന്‍സിലുണ്ട്.

സ്വര്‍ണത്തില്‍ വജ്രങ്ങളും മറ്റ് അമൂല്യമായ കല്ലുകളും കൊണ്ട് രൂപകല്പന ചെയ്ത ആഭരണങ്ങളാണ് ശുഭ മാംഗല്യം കലക്ഷന്‍സിന്റെ മറ്റൊരു പ്രത്യേകത. ഓരോ ആഭരണവും കര്‍ശന ഗുണനിലവാര പരിശോധനയിലൂടെ കടന്നു പോവുകയും HUID മുദ്രണം അടയാളപ്പെടുത്തിയവയുമാണ്. ‘വിവാഹം ശുഭമുഹൂര്‍ത്തമാണ്, സ്വര്‍ണ്ണത്തിന്റെ ഐശ്വര്യം പ്രതിഫലിക്കുന്നത് രൂപകലയിലാണ്. ശുഭമാംഗല്യം ശേഖരത്തിലെ ആഭരണങ്ങളില്‍ പ്രതിഫലിക്കുന്നത് ഈ അനുഗ്രഹമാണ്’- ശുഭമാംഗല്യം പുറത്തിറക്കി കീര്‍ത്തി സുരേഷ് പറഞ്ഞു.

കുറഞ്ഞ പണിക്കൂലിയിലാണു ശുഭ മാംഗല്യം ബഡല്‍ കലക്ഷന്‍സ് ഉപഭോക്താവിനു ലഭിക്കുക. സ്വര്‍ണ്ണാഭരണങ്ങള്‍ 1% മേക്കിംഗ് ചാര്‍ജുകളില്‍ സ്വന്തമാക്കാം. വജ്രാഭരണങ്ങള്‍ക്ക് 20%, പ്ലാറ്റിനത്തിന് 7% എന്നിങ്ങനെയാണ് കിഴിവ്. ഓരോ വിവാഹ പര്‍ച്ചേസിനൊപ്പം പ്രത്യേക ഗിഫ്റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 5% ക്യാഷ് ബാക്ക് ഓഫറുകളോടെ വിവാഹ സ്വര്‍ണം വാങ്ങാം. 5 പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള വിവാഹ ആഭരണങ്ങളുടെ സെറ്റുകള്‍ ജോസ് ആലുക്കാസ് ശുഭമാംഗല്യം കലക്ഷന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ചു.