ബട്ടര്‍ഫ്‌ളൈ അത്യാധുനിക കിച്ചന്‍ അപ്ലൈന്‍സസിന്റെ പുതിയ ശ്രേണി പുറത്തിറക്കി.

Posted on: July 31, 2023


കൊച്ചി : ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനവും ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡുകളിലൊന്നുമായ ബട്ടര്‍ഫ്‌ളൈ അത്യാധുനിക കിച്ചന്‍ അപ്ലൈന്‍സ
സിന്റെ പുതിയ ശ്രേണി പുറത്തിറക്കി.

കൊച്ചിയില്‍ നടന്ന പരിപാടിയില്‍ കമ്പനി ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചു. നൂതനവും ഫലപ്രദവും ഉയര്‍ന്ന നിലവാരവുമുള്ള കിച്ചന്‍ അപ്പൈന്‍സസ് ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. കിച്ചന്‍ അപ്പൈന്‍സസ് രംഗത്ത് തനതായ ഇടം കണ്ടെത്തിയിട്ടുള്ള സ്ഥാപനമാണ് ബട്ടര്‍ഫ്‌ളൈ
ഓണത്തിനോടനുബന്ധിച്ച് ബട്ടര്‍ഫ്‌ളൈയുടെ പുതിയബോള്‍ ശക്തി എല്‍പിജി സ്റ്റൗ, മാഗ്‌നം എല്‍പിജി സ്റ്റൗ, മാഗ്‌നം ലൈറ്റ് ടേബിള്‍ടോപ്പ് വെറ്റ് ഗ്രൈന്‍ഡര്‍, ജ്യൂസ് മാസ്റ്റര്‍, ആകര്‍ഷകമായ മിക്‌സര്‍ ഗ്രൈന്‍ഡറുകളും ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡറുകളുമാണു വിപണിയിലെത്തുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ടത് നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നു ചടങ്ങില്‍ സംസാരിച്ച ബട്ടര്‍ഫ്‌ളൈ കിച്ചന്‍ അപ്ലയന്‍സസ് മാനേജിംഗ് ഡയറക്റ്റര്‍ രംഗരാജന്‍ ശ്രീറാം
പറഞ്ഞു. എല്ലാ പ്രമുഖ ഔട്ട് ലെറ്റുകളിലും ജനപ്രിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ശ്രേണി ലഭ്യമാണ്.

2500 രൂപ മുതല്‍ 19,999 രൂപ വരെയാണു വില. ഉപഭോക്താക്കള്‍ക്ക് ആവേശകരമായ ഓഫറുകള്‍ക്കൊപ്പം ഈ ഓണത്തിന് ഇന്‍സ്റ്റഗ്രാം ഗോള്‍ഡ് കോയിന്‍ മത്സരവും ബട്ടര്‍ഫ്‌ളെ ഒരുക്കുന്നുണ്ട്.