സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ മികച്ച വില്പ്പനയുമായി ഐകൂ ബ്രാന്‍ഡ്

Posted on: July 29, 2023

കൊച്ചി : വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകു കേരളത്തില്‍ 10,000 രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയിമാറി. 2023 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്തു കൈവരിക്കാനായത്.

പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വിലനിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും മികച്ച പ്രകടനവുമായി നവീനമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് ഐകൂ ഇന്ത്യസിഇഒ നിപുന്‍ മര്യ പറഞ്ഞു.

TAGS: IQOO Brand |