പുതിയ റൂഫിംഗ് ഷീറ്റുകള്‍ വിപണിയിലെത്തിച്ച് മോഡേണ്‍ ഷീറ്റ്‌സ് ആന്‍ഡ് മെറ്റല്‍സ്

Posted on: July 29, 2023

കൊച്ചി : പുതിയ റൂഫിംഗ് ഷീറ്റുകള്‍ വിപണിയിലെത്തിച്ച് മോഡേണ്‍ ഷീറ്റ്‌സ് ആന്‍ഡ് മെറ്റല്‍സ്. പോള്‍മാന്‍ എന്ന ബ്രാന്‍ഡിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിലെ ഒട്ടേറെ പദ്ധതികള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത് പോള്‍മാന്റൂഫിംഗ് ഷീറ്റുകളാണ്.

മികച്ച ഗുണമേന്മയും വിശ്വാസ്യതയുമാണ് പോള്‍മാന്‍ ഗ്രൂപ്പിന്റെ മുതല്‍ക്കൂട്ടെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഷൈന്‍ പോള്‍ പറഞ്ഞു. ജെഎസ്ഡബ്ല്യു, ടാറ്റ തുടങ്ങിയ കമ്പനികളുടെ റോ മെറ്റീരിയല്‍ ഉപയോഗിച്ചാണ് പോള്‍മാന്‍ റൂഫിംഗ് ഷീറ്റുകള്‍ നിര്‍മിക്കുന്നത്. ഐഎസ്ഒ അംഗീകാരമുള്ള കമ്പനിക്ക് പ്രതിദിനം 20 ടണ്‍റൂഫിംഗ് ഷീറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്.

പുതുതായി വിപണിയിലിറക്കിയ പോള്‍മാന്‍ റൂഫ് ഏത് അളവിലും ഏത് കനത്തിലും ലഭ്യമാണ്. 0.35 മുതല്‍ 0,60 വരെയുള്ള റൂഫിംഗ് ഷീറ്റുകളില്‍ 5എംഎം മുതല്‍ 25എംഎം വരെ ആവശ്യനുസരണമുള്ള ഇന്‍സുലേഷനില്‍ ഷീറ്റുകള്‍ ലഭ്യമാണ്. മികച്ച ഗുണമേന്മയുള്ള 150 അലൂസിങ്ക് കോട്ടിങ് ഷീറ്റുകളില്‍ നിര്‍മിക്കുന്ന പോള്‍മാന്‍ കൂള്‍റൂഫ് 25 വര്‍ഷം വരെ ഈടുനില്‍ക്കും. 5 മുതല്‍ 10
ഡിഗ്രി വരെ ചൂടു കുറയ്ക്കാനും സാധിക്കും. വിവിധ നിറങ്ങളിലും ആവശ്യപ്പെടുന്ന ഏത് നീളത്തിലും ഷീറ്റുകള്‍ ലഭിക്കും. വീതി 1100എംഎം ആണ്. നിലവില്‍കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോള്‍മാന്‍ കൂള്‍റൂഫ് ലഭ്യമാണ്.

അടുത്തമാസം തൃശൂര്‍ വേയില്‍ കമ്പനിയുടെ ഫാക്റ്ററിയോട് ചേര്‍ന്ന് വിവിധ തരത്തിലുള്ള റൂഫിങ് മെറ്റീരിയലുകള്‍ അവതരിപ്പിക്കുന്ന റൂഫിംഗ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡയറക്റ്റര്‍ സിമിഷൈന്‍ പോള്‍ പറഞ്ഞു. പോള്‍മാന്‍ റൂഫിംഗ് എക്‌സ്പീരിയന്‍സ് സെന്ററില്‍ വിവിധങ്ങളായറൂഫിംഗ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യമുണ്ടാകും. ഒ
പ്പം റൂഫിങ്ങിന് ആവശ്യമായ ജിപി, ജിഐ പൈപ്പുകളുള്‍പ്പെടെ എല്ലാം ഒരു കുടക്കീഴില്‍ അണി നിരത്തുകയും ചെയ്യും. ബന്ധപ്പെടുക: 9072122444, 9946922444.