മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ പോള്‍കി ജ്വല്ലറി ഷോയ്ക്ക് തുടക്കം

Posted on: July 18, 2023

എറണാകുളം: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എറണാകുളം എംജി റോഡ് ഷോറൂമില്‍ പോള്‍കി ജ്വല്ലറി ഷോയ്ക്കു തുടക്കമായി. പ്രദര്‍ശനം പദ്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് രാജകീയതയുടെ അടയാളമായി അറിയപ്പെട്ടിരുന്ന പോള്‍കി ആഭരണങ്ങളുടെ രൂപമാതൃകകളാണ് വിരാസ് റോയല്‍ പോള്‍കി ജ്വല്ലറി എന്ന സബ് ബ്രാന്‍ഡിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. കാലാതീതമായ ഇന്ത്യന്‍ ആഭരണ ശൈലിയും പുതിയ കാലത്തിന്റെ പ്രവണതകളും സമന്വയിപ്പിച്ചുകൊണ്ടുള്ള അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് വിരാസ്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രഗത്ഭരായ കലാകാരന്മാര്‍ സവിശേഷമായ കരവിരുതോടു കൂടി രൂപകല്പ്പന ചെയ്ത ഡിസൈനുകളാണ് വിരാസ്. രത്‌നങ്ങളും മുത്തുകളും അണ്‍കട്ട് ഡയമണ്ടുകളോടൊപ്പം കോര്‍ത്തിണക്കിയിട്ടുള്ള ഓരോ ആഭരണവും ഏറെ ആകര്‍ഷകമാണ്.

പദര്‍ശനം ഈ മാസം 22ന് അവസാനിക്കും. ആഭരണങ്ങളിലൂടെ ഇന്ത്യയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സബ് ബ്രാന്‍ഡുകള്‍ക്ക് സാധിക്കും. ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ- ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്റി, എല്ലാആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ തുടങ്ങി പത്ത് പ്രോമിസുകളും ഉപയോക്താവിന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉറപ്പുനല്‍കുന്നുണ്ട്.