ഓണത്തിന് വിവിധ സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രാഹ്‌മിന്‍സ്

Posted on: July 15, 2023

 

കൊച്ചി : ഓണത്തിന് കേരളവിപണിയില്‍ ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രാഹ്‌മിന്‍സ്. ബ്രാഹ്‌മിന്‍സ് അശ്വമേധം പദ്ധതിയില്‍ ബിഎംഡബ്ല്യു കാര്‍ ബമ്പര്‍ സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഹോള്‍സെയില്‍, റീട്ടെയില്‍ ബിസിനസുകാര്‍ക്കും ബമ്പറില്‍ പങ്കെടുക്കാം.

ഇതിനുപുറമേ ബ്രാഹ്‌മിന്‍സ് സാമ്പാര്‍പൊടി വാങ്ങുന്നവരില്‍ പത്തുപേര്‍ക്ക് സ്വര്‍ണം പതിച്ച 10 വാല്‍ക്കണ്ണാടിയും ആഴ്ചതോറും സ്വര്‍ണനാണയങ്ങളും സമ്മാനമായി ലഭിക്കും. പാക്കറ്റിലുള്ള സ്‌ക്രാച്ച് കാഡിലെ നമ്പര്‍ എസ്എംഎസായി അയക്കണം.

വാര്‍ത്താസമ്മേളനത്തില്‍ സെയില്‍സ് പ്രൊമോഷന്‍സ് മാനേജര്‍ കരണ്‍ കഠാരിയ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ വി സി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.