മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ആഭരണ ശേഖരം ‘സ്പാര്‍ക്കിള്‍ ഒഫ് ഹെവന്‍

Posted on: July 8, 2023

കോഴിക്കോട് : ലോകത്തിലെ മുന്‍നിര വിശ്വസനീയ റീറ്റെയ്ല്‍ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അതിന്റെ സബ് ബ്രാന്‍ഡായ മൈന്‍ ഡയമണ്ട് ജ്വല്ലറിയില്‍ നിന്ന് സ്പാര്‍ക്കിള്‍ ഒഫ് ഹെവന്‍’ എന്ന പേരില്‍ ആകര്‍ഷകമായ പുതിയ ആഭരണശേഖരം പുറത്തിറക്കി.

വൈവിധ്യമാര്‍ന്ന ആകൃതിയിലുള്ള അതുല്യങ്ങളായ വജ്രങ്ങളുടെ ആകര്‍ഷകമായ രൂപകല്‍പ്പനയാണ് ‘സ്പാര്‍ക്കിള്‍ ഒഫ് ഹെവന്‍ ആഭരണ ശ്രേണിയില്‍ചെയ്തിട്ടുള്ളത്. സ്ത്രീ സൗന്ദര്യത്തിന് പ്രത്യേക ചാരുത പകരാന്‍ ഈ ആഭരണങ്ങള്‍ക്ക്കഴിയും കേവലം 30,000 രൂപയില്‍ തുടങ്ങുന്ന വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ അതിമനോഹാരിത തുളുമ്പുന്ന നെസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വളകള്‍, ബ്രേസ്ലെറ്റുകള്‍ എന്നിവയെല്ലാം ‘സ്പാര്‍ക്കിള്‍ ഒഫ്‌ഹെവന്‍ ആഭരണ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് സ്പാര്‍ക്കിള്‍ ഒഫ് ഹെവന്‍ ആഭരണശ്രേണിയെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ്‌ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. ഡയമണ്ട് ആഭരണങ്ങളുടെ അതിമനോഹരമായ ഡിസൈനുകള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള ആധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ‘സ്പാര്‍ക്കിള്‍ ഒഫ് ഹെവന്‍ ആഭരണ ശേഖരം ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ഏറ്റവും മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ചുരുങ്ങിയ വിലയില്‍ നല്‍കാന്‍ കഴിയുന്നതിലൂടെയാണ് ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിച്ചതെന്നും പറഞ്ഞു.