സോമാനി സെറാമിക്‌സ്ആ ഡംബര ടൈലുകളുടെ പുതിയ ശ്രേണി പുറത്തിറക്കി

Posted on: June 30, 2023

കൊച്ചി : സെറാമിക്‌സ് ടൈലുകളിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലും വൈദഗ്ധ്യമുള്ള സ്ഥാപനമായ സോമാനി സെറാമിക്‌സ് ലിമിറ്റഡ് പുതിയ ആഡംബര ടൈലുകളുടെ ശേഖരം കൊച്ചിയില്‍ അവതരിപ്പി
ച്ചു. അതിമനോഹരമായ തടി അലങ്കാരങ്ങള്‍, കല്ലും സ്ലേറ്റും അനുസ്മരിപ്പിക്കുന്ന നാടന്‍ ടച്ചുകള്‍, ആകര്‍ഷക
മായ ഫാബ്രിക് ടെക്‌സ്ചറുകള്‍, നൂതനമായ ക്ലാഡിംഗ് ആശയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളാണു പുതിയ ശേഖരത്തിലുള്ളത്.

പുതിയ ലോബില്‍ ഗ്ലോസ്ട്രാ പ്ലസ്, വിസ്റ്റോസോ, മാര്‍വേല സീരീസ് സെറാമിക് സീരീസിലെ വിവിധ വലുപ്പത്തിലും ഫിനിഷിലുമുള്ള ഉത്പ്പന്നങ്ങളാണുള്ളത്. ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകളുടെ ഡ്യുറാഗ്രസ് സീരിസിലെ പുതിയ കൂട്ടിച്ചേര്‍ക്കല്‍, വൈവിധ്യമാര്‍ന്ന മതില്‍, ക്ലാഡിംഗ് ആശയങ്ങള്‍ക്കൊപ്പംഫാബ്രിക്, സ്റ്റോണ്‍, സ്ലേറ്റ് ഫിനിഷുകളുടെ അതിമനോഹരമായ ശ്രേണി പ്രദര്‍ശിപ്പിക്കുന്നു.

ആഡംബര ടൈലുകളുടെ പുതിയ ശ്രേണി ഉപഭോക്താക്കള്‍ക്കു പ്രതീക്ഷിക്കാവുന്ന നിരവധി പ്രധാന സവിശേഷതകളും ഡിസൈന്‍ ഘടകങ്ങളും വാഗ്ദാനം ചെയ്യുന്നതായും പ്രകൃതി പ്രചോദിതമായതടി ഫിനിഷുകളുടെ ഭംഗി മുതല്‍ ആകര്‍ഷകമായ സ്റ്റോണ്‍-ലുക്കും സ്ലേറ്റ് ഫിനിഷുകളും വരെ, ഈ ടൈലുകള്‍ ഉപഭോക്താക്കള്‍ക്ക് അതിശയകരമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വിശാലമായ ഓപ്ഷനുകള്‍ നല്‍കുമെന്നും സോമാനി സെറാമിക്‌സ് എംഡിഅഭിഷേക് സോമാനി പറഞ്ഞു.