പുതുവര്‍ഷത്തില്‍ വിലക്കുറവിന്റെ വിസ്മയവുമായി കൊച്ചി ലുലുമാള്‍

Posted on: January 5, 2023

കൊച്ചി : പുതുവര്‍ഷത്തില്‍ വിലക്കുറവിന്റെ വിസ്മയവുമായി കൊച്ചി ലുലുമാള്‍. മാളിലെ വിവിധ ഷോപ്പുകള്‍ക്കുപുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലുകണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലും വിലക്കുറവ് ലഭിക്കും. ഇന്നു മുതല്‍ ഞായര്‍വരെയാണ് ഓഫറുകള്‍. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ് സമ്മാനിച്ച് ‘ഫ്‌ലാറ്റ് 50 സെയിലിനും ഇന്ന് തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിഎന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം.

ലുലു ഫണ്‍മുറയില്‍ വലിയ ഓഫറുകളാണ് ഗെയിം സെക്ഷനുകളില്‍ കുട്ടികളെ കാത്തിരിക്കു
ന്നത്. ലുലു ഫുഡ് കോര്‍ട്ടിലും ഓഫറുകളുണ്ട്. ലുലു സ്റ്റോറുകള്‍ രാവിലെ എട്ടുമുതല്‍ പുലര്‍ച്ചെ
രണ്ടുവരെ തുറക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും, ഗൃഹോപകരണങ്ങ
ള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് ലുലു കണക്റ്റ് ഒരുക്കിയിമിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷക ഓഫറുകളുണ്ട്. ലുലു ഫാഷന്‍ സ്റ്റോറില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിനും തുടക്കമായി.

രണ്ടിന് തുടങ്ങിയ ഓഫര്‍ 22 വരെയുണ്ടാകും. പിവിആര്‍ അടക്ക ഉള്ളിനുകളിലെ സിനിമാ ഷോ
കള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ലുലു മാളില്‍എത്തുന്ന ഉപഭോക്താക്കളുടെ
ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ്ങുകള്‍ക്ക് ഓല 51 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചു. ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.

TAGS: Lulumall Kochi |