തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിന്റെ 20 ശതമാനം വരെ ഇളവ് നല്‍കുന്നു

Posted on: July 14, 2022

കൊച്ചി : ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ റീട്ടെയിലറായ തനിഷ്‌ക് പുതിയ ഡിസൈനിലുള്ള റിങുകള്‍, കമ്മലുകള്‍, പെന്‍ഡന്റുകള്‍, നെക്‌ളസുകള്‍, ബ്രേസ് ലറ്റുകള്‍, വളകള്‍ തുടങ്ങിയവയുടെ വിപുലമായ ഡയമണ്ട് ആഭരണ ശേഖരം അവതരിപ്പിക്കുന്നു.

വനിതകള്‍ക്ക് ആഘോഷം ഒരുക്കിക്കൊണ്ട് തനിഷ്‌ക് ഇപ്പോള്‍ ഡയമണ്ട് ആഭരണത്തിന്റെ മൂല്യത്തിന്റെ 20 ശതമാനം വരെ ഇളവ് നല്‍കുകയാണ്. ഇന്ത്യയിലെ എല്ലാ തനിഷ്‌ക് സ്റ്റോറുകളിലും ലഭ്യമായ ഈ ആനുകൂല്യം പരിമിത കാലത്തേക്കു മാത്രമായിരിക്കും.

ഉപയോക്താക്കള്‍ക്ക് സുവര്‍ണ നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളുമായി അടുത്തുള്ള തനിഷ്‌ക് സ്റ്റോറില്‍ നിന്നു ഷോപു ചെയ്യുകയോ വീട്ടിലെ സൗകര്യങ്ങള്‍ അനുഭവിച്ചു കൊണ്ട് www.tanishq.co.in/diamond-desire എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ഷോപിങ് തെരഞ്ഞെടുക്കുയോ ചെയ്യാം.

വനിതകളും ഡയമണ്ടും തമ്മില്‍ അന്തര്‍ലീനമായ ഒരു ബന്ധമാണുള്ളത്. അതിനൊപ്പം ആ അതുല്യമായ ജീവിതം ആഘോഷിക്കുവാന്‍ തനിഷ്‌ക് ഡയമണ്ടിനേക്കാള്‍ കുറഞ്ഞതൊന്നും ഇല്ല താനും. ഡയമണ്ടിന്റെ യഥാര്‍ത്ഥ തിളക്കം വരുന്നത് ഡയമണ്ടിനു കൂടുതല്‍ ശോഭ ലഭിക്കുന്ന രീതിയില്‍ തന്റെ തേജസു നല്‍കിക്കൊണ്ട് അതണിയുന്ന സ്ത്രീയില്‍ നിന്നാണ്.

 

TAGS: Tanishq Diamond |