വാലന്റൈസ് ദിനാഘോഷത്തിന് പ്രത്യേക ആഭരണങ്ങളുമായി കല്യാൺ ജുവല്ലേഴ്‌സ്

Posted on: February 3, 2021

കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് വാലന്റയിന്‍സ് ദിനാഘോഷത്തില്‍ പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷന്‍ ആഭരണനിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസര്‍ കട്ട് പെന്‍ഡന്റുകളും പ്രഷ്യസ് സ്റ്റോണുകള്‍ പതിപ്പിച്ച അഡ്ജസ്റ്റബിള്‍ ബ്രേയ്സ്ലെറ്റുകളും അടങ്ങിയ ആഭരണങ്ങളാണ് ശേഖരത്തിലുള്ളത്.

റോസ്ഗോള്‍ഡ്, ഡയമണ്ട് പതിച്ച പെന്‍ഡന്റുകള്‍, ബ്രേയ്സ്ലെറ്റുകള്‍ എന്നിവയും ചില ഡിസൈനുകളില്‍ റൂബികളും ചേര്‍ത്ത ആഭരണങ്ങളാണ് വാലന്റയിന്‍ എഡിഷനിലുള്ളത്.

വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ്‍ ജൂവലേഴ്സ് ഡയമണ്ട് ആഭരണങ്ങള്‍ക്ക് പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കല്യാണ്‍ ഷോറൂമുകളില്‍ 15 വരെ ഈ പ്രത്യേക ഓഫര്‍ ലഭിക്കും.ഓരോ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം കല്യാണ്‍ ജൂവലേഴ്സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും സ്വന്തമാക്കാം.

ആധുനികവും പരമ്പരാഗതവുമായ രൂപകല്പനയിലുള്ള വൈവിധ്യമാര്‍ന്ന കമ്മലുകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയവയാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.