മികച്ചതും ആകര്‍ഷകമായ ഓഫറുകളുമായി റിലയന്‍സ് ഡിജിറ്റന്റെ, ‘ഡിജിറ്റല്‍ ഇന്ത്യ സെയില്‍’

Posted on: January 23, 2021

കൊച്ചി : ഈ റിപ്പബ്ലിക് ദിനത്തില്‍, റിലയന്‍സ് ഡിജിറ്റല്‍ ആവേശകരമായ ഡിജിറ്റല്‍ ഇന്ത്യ സെയിലുമായി തിരിച്ചെത്തുന്നു. വിശാലമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശ്രേണിയില്‍ എക്സ്‌ക്ലൂസീവ് ഡീലുകളും അതിശയകരമായ ഓഫറുകളും ജനുവരി 22 മുതല്‍ 26 വരെ ഡിജിറ്റല്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ സിറ്റി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇഎംഐ / നോണ്‍ ഇഎംഐ ഇടപാടുകള്‍ക്ക് 10ശതമാനം ഇന്‍സ്റ്റെന്റ് ഡിസ്‌ക്കൗണ്ട്, പരമാവധി 10,000 രൂപ വരെ* വാഗ്ദാനം ചെയ്യുന്നു. കാര്‍ഡ് രഹിത ഇഎംഐ ഇടപാട് ഉള്‍പ്പെടെ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെയുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ്പയില്‍ ക്യാഷ്ബാക്കായി ഈ ആനുകൂല്യം നേടാവുന്നതാണ്.

ഡിജിറ്റല്‍ ഇന്ത്യ സെയിലിലൂടെ, ടെലിവിഷനുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ആക്സസറികള്‍, വെയറബിളുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ഉത്പന്ന വിഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച വിലകളും ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലും മൈ ജിയോ സ്റ്റോറുകളിലും reliancedigital.in- ല്‍ ഓണ്‍ലൈനായി ഷോപ്പ് ചെയ്യാനും ഇന്‍സ്റ്റാ ഡെലിവറി (3 മണിക്കൂറിനുള്ളില്‍ ഡെലിവറി), അടുത്തുള്ള സ്റ്റോറുകളില്‍ നിന്ന് സ്റ്റോര്‍ പിക്ക്-അപ്പ് ഓപ്ഷനുകള്‍ എന്നിവ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

ഏറ്റവും പുതിയ ഗാഡ്ജെറ്റുകള്‍ക്കായി തിരയുന്ന ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ഒരു ഉത്സവമായിരിക്കും. 49,650/-* രൂപയില്‍ ആരംഭിക്കുന്ന ഐഫോണ്‍ 12 മിനി, 15,999/- രൂപയില്‍ ആരംഭിക്കുന്ന സാംസംഗ് വാച്ച് LTE (42 മി.മി) എന്നിവ ഒഴിവാക്കാനാവാത്ത ചില ഓഫറുകള്‍ ആണ്. സാംസംഗ് S20 FE 256GB 39,999/- എന്ന ലാഭകരമായ വിലയ്ക്ക് ലഭ്യമാണ്.

ഡിജിറ്റല്‍ ഇന്ത്യ സെയിലില്‍ ലാപ്‌ടോപ്പുകളുടെ ആകര്‍ഷകമായ ഓഫറുകളില്‍ 10th Gen Core i5 പ്രോസസ്സര്‍, 512 SSD സ്റ്റോറേജ്, 8GB RAM, 2GB ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് മെമ്മറിയും പ്രീ-ഇന്‍സ്റ്റോള്‍ ചെയ്ത മൈക്രൊസോഫ്റ്റ് ഓഫീസ് എന്നിവ ഉള്‍ക്കൊള്ളുന്ന ഡെല്‍ ഇന്‍സ്പിറോണ്‍ 5490 തിന്‍ & ലൈറ്റ് ഡിസൈന്‍ ഉള്‍പ്പെടുന്ന റിലയന്‍സ് ഡിജിറ്റലില്‍ മാത്രമായി ലഭ്യമായ ഇത് ഇപ്പോള്‍ ആകര്‍ഷകമായ 61,999/- രൂപക്ക് ലഭ്യമാണ്.

പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത മൈക്രോസോഫ്റ്റ് ഓഫീസ് ഉള്‍പ്പെടെ 33,999 രൂപയില്‍ ആരംഭിക്കുന്ന ഇന്റലിന്റെ ഏറ്റവും പുതിയ 10th Gen i3 ലാപ്‌ടോപ്പുകള്‍, 2 വര്‍ഷത്തെ വാറണ്ടിയോടെ 18,999/- രൂപയ്ക്ക് Asus E-book 14inch, വെറും 1,000 രൂപയ്ക്ക് 7,799/- രൂപ വില വരുന്ന മൈക്രോസോഫ്റ്റ് ഓഫീസ് ഹോം & സ്റ്റുഡന്റ് 2019 എന്നിവയും ഉപഭോക്താക്കള്‍ക്ക് നേടാവുന്നതാണ്. ഗെയിമിംഗ് ലാപ്ടോപ്പുകള്‍ക്ക് 10% കിഴിവും ലഭ്യമാണ്.

ടെലിവിഷനുകളില്‍ 32” സ്മാര്‍ട്ട് ടിവികളുടെ വിശാലമായ ശ്രേണിയില്‍ (ഹിസെന്‍സ്, തോഷിബ, വണ്‍പ്ലസ്, ടിസിഎല്‍ & ഇഫാല്‍കണ്‍) 2 വര്‍ഷത്തെ വാറണ്ടിയോടെ* 12,490 രൂപയില്‍ ആരംഭിക്കുന്നു. 2 വര്‍ഷ വാറണ്ടിയും ആവേശകരമായ ക്യാഷ് ബാക്ക് ഓഫറുകളുമായി 64,990/- രൂപയില്‍ സാംസങ് 50” QLED സ്മാര്‍ട്ട് ടിവിയും ലഭ്യമാണ്.

എല്‍ജി OLED ടിവികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടിയോടെ* 64,990/- രൂപ വരെ വില വരുന്ന ഗിഫ്റ്റുകളും 3 മാസത്തെ സൗജന്യ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്. 2 വര്‍ഷത്തെ വാറണ്ടിയോടെ 34,990/- രൂപയില്‍ ആരംഭിക്കുന്ന 55” UHD സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവി 10,000 രൂപ വരെ വില വരുന്ന ഗിഫ്റ്റുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

വാഷിംഗ് മെഷീനുകളിലെ ഓഫറുകളില്‍ 19,990/- രൂപയില്‍ ആരംഭിക്കുന്ന കെല്‍വിനേറ്റര്‍ 6 കിലോഗ്രാം ഫ്രണ്ട് ലോഡ്, 13,990 രൂപയ്ക്ക് സാംസങ് 6.5 കിലോഗ്രാം ടോപ് ലോഡ്, 11,990 രൂപയില്‍ ആരംഭിക്കുന്ന ഹെയര്‍ 195 L Dc , 49,990/- രൂപയില്‍ ആരംഭിക്കുന്ന പാനസോണിക് SBS 29,990 രൂപയ്ക്ക് 1.5T 3 സ്റ്റാര്‍ എ.സി, 33,990 രൂപയ്ക്ക് എല്‍ജി 1.5T 3 സ്റ്റാര്‍ എ.സി എന്നിവയും ലഭിക്കും.

ഈസി ഫൈനാന്‍സിംഗും ഇഎംഐ ഓപ്ഷനുകളും ഉള്‍പ്പെടെ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ അനുഭവം ഈ വര്‍ഷം കൂടുതല്‍ ലാഭകരമാണ്.

എല്ലാവര്‍ക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കികൊണ്ട് 800ല്‍ അധികം നഗരങ്ങളില്‍ 400+ വലിയ ഫോര്‍മാറ്റിലുള്ള റിലയന്‍സ് ഡിജിറ്റല്‍സ്റ്റോറുകളിലൂടെയും1800+ മൈ ജിയോ സ്റ്റോറുകളിലൂടെയും രാജ്യത്തിന്റെ

എല്ലാ മുക്കിലും മൂലയിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് റീട്ടെയിലറാണ് റിലയന്‍സ് ഡിജിറ്റല്‍. 200ല്‍ അധികം അന്തര്‍ദ്ദേശീയ, ദേശീയ ബ്രാന്‍ഡുകളും 5000ല്‍ അധികം ഉല്‍പ്പന്നങ്ങളും അതിശയകരമായ വിലകളില്‍ ലഭ്യമാക്കുന്ന, റിലയന്‍സ് ഡിജിറ്റല്‍, ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് യോജിക്കുന്ന ശരിയായസാങ്കേതിക പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു. റിലയന്‍സ് ഡിജിറ്റലിന്റെ, ഓരോ സ്റ്റോറിലെയും പരിശീലനം സിദ്ധിച്ചതും അറിവുള്ളവരുമായ സ്റ്റാഫ് എല്ലായ്‌പ്പോഴും സ്റ്റോറിലെ എല്ലാ ഉല്‍പ്പന്നങ്ങളെയും കുറിച്ച് ഉപഭോക്താവിന് വിശദീകരിക്കുന്നതായിരിക്കും. ഏറ്റവും പ്രധാനമായി, റിലയന്‍സ് ഡിജിറ്റല്‍ അതിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില്‍പ്പനാനന്തര സേവനം നല്‍കുന്നു.

റിലയന്‍സ് ഡിജിറ്റലിന്റെ സര്‍വീസ് വിഭാഗവും ഇന്ത്യയുടെ ഏക ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് സേവന ബ്രാന്‍ഡുമായ റിലയന്‍സ് റെസ്‌ക്യു നിങ്ങളുടെ സര്‍വീസിനായി ആഴ്ചയിലുടനീളം ലഭ്യമാണ്, കൂടാതെ എന്‍ഡ്-ടു എന്‍ഡ് പരിഹാരങ്ങള്‍ നല്‍കാന്‍ അവര്‍ പൂര്‍ണ്ണമായും സജ്ജമാണ്.

പര്‍ച്ചേയ്‌സുകള്‍ സുഖമമാക്കുന്നതിനായി, ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഏതെങ്കിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയോ www.reliancedigital.in ലേക്ക് ലോഗിന്‍ ചെയ്യുകയോ ചെയ്യാം. നിരവധി സ്ഥലങ്ങളിലും അതിവേഗ ഡെലിവറി (നിങ്ങളുടെ അടുത്തുള്ള ഒരു സ്റ്റോറില്‍ നിന്ന്) വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റില്‍ ഷോപ്പിംഗ് നടത്താനും അടുത്തുള്ള സ്റ്റോറില്‍ നിന്ന് അവരുടെ ഉല്‍പ്പന്നം കൈപ്പറ്റാനും സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, www.reliancedigital.in ല്‍ ലോഗിന്‍ ചെയ്യുക.