ദീപാവലി ഓഫറുകളുമായി റിലയന്‍സ് ഡിജിറ്റല്‍

Posted on: November 13, 2020

കോട്ടയം : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി, ഫെസിവല്‍ ഓഫ് ഇലക്ട്രോണിക്‌സിലൂടെ വമ്പന്‍ ഓഫറുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ഡിജിറ്റല്‍. റിലയന്‍സ് ഡിജിഡിറ്റല്‍, മൈ ജിയോ സ്റ്റോറുകള്‍ എന്നിവിടങ്ങളിലൊരുക്കുന്ന ഓഫറുകള്‍ www.relancedigital.in ല്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍4,500 രൂപവരെ കിഴിവും ഇഎംഐ സൗകര്യവും ലഭിക്കും. അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡുകളില്‍ 2,000 രൂപവരെ ഡിസ്‌കൗണ്ട്. ഉത്സവാനുകൂല്യമായി ഉപയോക്താക്കള്‍ക്ക് ഈമാസം 16 വരെ 1,000 രൂപവരെയുള്ള വൗച്ചറുകളും ലഭ്യമാണ്.

സാംസംഗ് ഗാലക്‌സി എസ് 20, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രാ, ഐഫോണ്‍ 11, സാംസംഗ് ഗാലക്‌സി വാച്ച് എന്നിവ മികച്ച ഓഫറുകളോടെ വാങ്ങാം. വിവിധ കമ്പനികളുടെ ലാപ്‌ടോപ്, സ്മാര്‍ട് ടിവി, റഫിജറേറ്റര്‍, വാഷിംഗ് മെഷീന്‍, വാഷര്‍ ഡയര്‍തുടങ്ങിയവയും ഓഫറുകളോടെ ലഭ്യമാണ്. 3 മാസത്തേക്ക് സൗജന്യ നെറ്റ്ഫ്‌ലിക്‌സ് സബ്‌സിപ്ഷന്‍, നോട്ട് 10 ലൈറ്റ് തുടങ്ങിയ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.