ദീപാവലി ശേഖരവുമായി കല്യാണ്‍ ജൂവലേഴ്സ്

Posted on: October 22, 2020

കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഏറ്റവും പുതിയ ‘അമേയ’ ആഭരണശേഖരം ഡിജിറ്റല്‍ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. റൂബി, എമറാള്‍ഡ്, പേള്‍ എന്നിവയ്‌ക്കൊപ്പം സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവ ഒത്തുചേര്‍ന്നതാണ് അമേയ ആഭരണശേഖരം.

പരമ്പരാഗതമായ അലങ്കാരങ്ങളും പുരാതനമായ രൂപകല്‍പ്പനകളും കുന്ദന്‍, പോള്‍ക്കി കരവേലകള്‍ ഉള്‍ക്കൊള്ളുന്ന പൈതൃകമായ ടെമ്പിള്‍ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും അണ്‍കട്ട് ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന നകാഷി കരവേലകളും അടങ്ങിയതാണ് ഈ ശേഖരം.

ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്സില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഉടനടി റെഡീം ചെയ്യാന്‍ സാധിക്കുന്ന വൗച്ചറുകളും സ്വര്‍ണ നാണയങ്ങളും സമ്മാനമായി നേടാം.

വൗച്ചറുകള്‍ തിരികെ നല്‍കുമ്പോള്‍ ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 മുതല്‍ 50 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും.

ആകെ 300 കിലോ സ്വര്‍ണത്തിന്റെ മൂല്യം വരുന്ന വൗച്ചറുകളും സ്വര്‍ണ നാണയങ്ങളുമാണ് സമ്മാനമായി നല്‍കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫര്‍ കാലാവധി.