ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

Posted on: October 9, 2020

തൃശ്ശൂര്‍: കല്യാണ്‍ ജൂവലേഴ്സ് ആകര്‍ഷകമായ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണം, ഡയമണ്ട് പ്രഷ്യസ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 300 കിലോ സ്വര്‍ണത്തിന് തുല്യമായ റിഡീമബിള്‍ വൗച്ചറുകള്‍ നല്‍കുന്നു. പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് 15 മുതല്‍ 50 വരെ ശതമാനവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവും നേടാം. 300 കിലോ സ്വര്‍ണത്തിന് തുല്യമായ തുകയാണ് ഇങ്ങനെ സമ്മാനമായി നല്‍കുന്നത്. നവംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി.

ധന്‍തെരാസിനോട് അനുബന്ധിച്ച് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആഭരണങ്ങളുടെ വിലയുടെ 20 ശതമാനം നല്‍കി ഉപയോക്താക്കള്‍ക്ക് ഇന്നത്തെ നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വില. ഒക്ടോബര്‍ 20 വരെയാണ് ബുക്ക് ചെയ്യാന്‍ അവസരം.

നവരാത്രി, ദീപാവലി പോലെയുള്ള ആഘോഷങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു.

ലൈവ് വീഡിയോ ഷോപ്പിങ് ഫീച്ചര്‍ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് തന്നെ കല്യാണ്‍ ജൂവലേഴ്സിന്റെ ആഭരണനിരയില്‍ ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. കല്യാണിന്റെ ഫോര്‍ ലെവല്‍ പ്രോഡക്ട് സര്‍ട്ടിഫിക്കറ്റ് ഓരോ സ്വര്‍ണാഭരണത്തിനുമൊപ്പം ലഭ്യം. ശുദ്ധതയും സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിങ്ങും ജീവിതകാലം മുഴുവന്‍ ആഭരണങ്ങളുടെ സൗജന്യ മെയിന്റനന്‍സുമാണ് സാക്ഷ്യപത്രത്തിലൂടെ ഉറപ്പുവരുത്തുന്നത്. ഇന്‍വോയ്സില്‍ നല്‍കിയിരിക്കുന്ന ശുദ്ധതയുടെ മൂല്യം മാറ്റിവാങ്ങുമ്പോഴും വില്‍ക്കുമ്പോഴും കിട്ടും.